Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspection.

Idukki

സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി

നെടു​ങ്ക​ണ്ടം: ഓ​ണം പ്ര​മാ​ണി​ച്ച് പൊ​തു​വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യു​ന്ന​തി​നാ​യി പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് നെ​ടു​ങ്ക​ണ്ട​ത്തെ വി​വി​ധ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

വി​ല​ക്ക​യ​റ്റം, പൂ​ഴ്ത്തി​വ​യ്പ്, ക​രി​ഞ്ച​ന്ത തു​ട​ങ്ങി​യവ ക​ണ്ടെ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ത്. സ്‌​ക്വാ​ഡി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ്, റ​വ​ന്യു, ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, പോ​ലീ​സ് വ​കു​പ്പു​ക​ളി​ല്‍നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്.

സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​ല​വി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്കു​ക, ലൈ​സ​ന്‍​സ് സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ക, കാ​ലാ​വ​ധി ക​ഴി​ഞ്ഞ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ക തു​ട​ങ്ങി​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

പ​രി​ശോ​ധ​ന​യ്ക്ക് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ റോ​യി തോ​മ​സ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ടി.​എ. പ്ര​ദീ​പ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍ ആ​ന്‍​മേ​രി ജോ​ണ്‍​സ​ണ്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജെ.​എ​സ്. ജി​ബി​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജി​ത്ത് കൃ​ഷ്ണ​ന്‍, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജോ​ഷി ജോ​സ​ഫ്, ആ​ര്‍. ബി​നീ​ഷ്, കൃ​ഷ്‌​ണേ​ന്ദു തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഓ​ണംവ​രെ ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

Latest News

Corehub Up